മകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അമൃത്സറിലെ അഞ്ചാല ടൌണ്‍ ബിജെപി ജനറല്‍ സെക്രട്ടറി അശോക് തനേജയെ പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇയാള്‍ മകളെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ആരോപണം.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
തനേജയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു എങ്കിലും നെഞ്ച് വേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് പൊലീസ് അറിയിച്ചു.
|