പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഐപിഎല്‍ ഭീകര ലക്‍ഷ്യമായിരുന്നു: റിപ്പോര്‍ട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐപിഎല്‍ ഭീകര ലക്‍ഷ്യമായിരുന്നു: റിപ്പോര്‍ട്ട്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപി‌എല്‍) ഇസ്ലാമിക ഭീകരര്‍ ആക്രമണ ലക്‍ഷ്യമാക്കിയിരുന്നു എന്ന് അമേരിക്കയിലെ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയായ സ്ട്രാറ്റ്ഫോര്‍. മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന വിദേശ കളിക്കാര്‍ക്കെതിരെ മുംബൈ ഭീകരാക്രമണ ശൈലിയില്‍ ആക്രമണം നടത്താനായിരുന്നു ഭീകര പദ്ധതിയെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് സ്ട്രാറ്റ്ഫോര്‍ ഐപി‌എല്ലിന് ഭീകര ഭീഷണി ഉണ്ടായിരുന്നതായി പറയുന്നത്.

ഐപി‌എല്ലിനെയും തെരഞ്ഞെടുപ്പിനെയും ഭീകരര്‍ ലക്‍ഷ്യമിടുന്നു എന്ന കാരണത്താലാണ് മത്സരം ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായിരിക്കും കൂടുതല്‍ ഭീഷണിയെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിരുന്നു. ഐടി ഹബുകളായ ഇവിടെ ധാരാളം വിദേശ ജോലിക്കാരുള്ളതും ഭീകരരെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു.

ലാഹോറില്‍ മാര്‍ച്ച് മൂന്നിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേര്‍ക്ക് നടന്ന ആക്രമണം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനുള്ള ഭീകര ശ്രമമായും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ലാഹോര്‍ ആ‍ക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല എങ്കിലും ലഷ്കര്‍-ഇ-തൊയ്ബയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായ സൂചനയുണ്ട്.

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വളര്‍ത്തി വലുതാക്കിയ ലഷ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നിന്ന് ഏറെക്കുറെ സ്വതന്ത്രമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മതിയായ സുരക്ഷ നല്‍കാനാവില്ല എന്ന കാരണത്താല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വരുണ്‍ സുപ്രീം കോടതിയിലേക്ക്
സിംഗിന് എന്‍സിപിയുടെ പിന്തുണ
വരുണ്‍ ആശ്ചര്യപ്പെടുത്തി: രാഹുല്‍
കുപ്‌വാരയില്‍ നടന്നത് ലഷ്കര്‍ ആക്രമണം
അദ്വാനിയുടെ റാലിക്ക് വിലക്ക്
വരുണിന്‍റെ അപ്പീല്‍ തള്ളി