പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വരുണ്‍ സുപ്രീം കോടതിയിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുണ്‍ സുപ്രീം കോടതിയിലേക്ക്
പിലിബിറ്റില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയ കേസില്‍ നല്‍കിയ അപ്പീല്‍ അലഹബാദ് ഹൈക്കോടതി ബുധനാഴ്ച തള്ളിയതിനെ തുടര്‍ന്ന് വരുണ്‍ ഗാന്ധി സുപ്രീം‌കോടതിയെ സമീപിക്കും. കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വരുണിന്‍റെ അഭിഭാഷകരാണ് വ്യക്തമാക്കിയത്.

മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന് ആരോപിക്കുന്ന എഫ്‌ഐ‌ആര്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണെന്ന് വരുണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പ്രസംഗം കഴിഞ്ഞ് ഒമ്പത് ദിവസത്തിനു ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തന്‍റെ മതേതര വ്യക്തിത്വത്തിന് കേട് വരുത്താനാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കാന്‍ ആധാരമാക്കിയ സിഡിയില്‍ തന്‍റെ ശബ്ദമല്ല ഉള്ളതെന്നും വരുണ്‍ തന്‍റെ പരാതിയില്‍ പറഞ്ഞിരുന്നു.

മതവൈരം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും പൊതുജന സേവകന്‍റെ കടമകള്‍ ലംഘിച്ചതിനും ജാമ്യമില്ലാ വകുപ്പുകളിലാണ് വരുണിനെതിരെ കേസെടുത്തിരിക്കുന്നത്.

മാര്‍ച്ച് എട്ടിന് നടന്ന പ്രസംഗത്തില്‍ ന്യൂനപക്ഷ സമുദായത്തിനെതിരെ വരുണ്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വരുണ്‍ സംസാരിച്ച പരിപാടി നടത്താന്‍ അനുവാദമില്ലായിരുന്നു എന്നും എഫ്‌ഐ‌ആറില്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സിംഗിന് എന്‍സിപിയുടെ പിന്തുണ
വരുണ്‍ ആശ്ചര്യപ്പെടുത്തി: രാഹുല്‍
കുപ്‌വാരയില്‍ നടന്നത് ലഷ്കര്‍ ആക്രമണം
അദ്വാനിയുടെ റാലിക്ക് വിലക്ക്
വരുണിന്‍റെ അപ്പീല്‍ തള്ളി
കു‌പ്‌വാര ഏറ്റുമുട്ടല്‍ അവസാനിച്ചു