യുപിഎയുടെ പ്രധാന ഘടക കക്ഷികളില്‍ ഒന്നായ എന്‍സിപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മന്‍മോഹന്‍ സിംഗിനെ പിന്തുണയ്ക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു മുമ്പ് തന്നെ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണച്ചിരുന്നു എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠി പറഞ്ഞു.
എന്നാല്‍, പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ നേതാവായ പി എ സഗ്‌മ പവാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കുമെന്ന് തിങ്കളാഴ്ച പറഞ്ഞിരുന്നു. വികസന കാഴ്ചപ്പാടുകളുള്ള പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതില്‍ തെറ്റില്ല എന്നായിരുന്നു സഗ്മ അഭിപ്രായപ്പെട്ടത്.
പാര്‍ട്ടിയുടെ തീരുമാനം മന്‍മോഹന്‍ സിംഗിനെ പിന്തുണയ്ക്കുക എന്നതായതിനാല്‍ പവാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ത്രിപാഠി പ്രതികരിക്കാന്‍ തയ്യാറായില്ല.
ഒരു മഹാരാഷ്ട്രക്കാരന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് പവാര്‍ പ്രസ്താവന നടത്തിയത് നേരത്തെ യുപിഎ സഖ്യത്തിനുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍, പവാര്‍ പിന്നീട് ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. |