പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വരുണ്‍ ആശ്ചര്യപ്പെടുത്തി: രാഹുല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുണ്‍ ആശ്ചര്യപ്പെടുത്തി: രാഹുല്‍
PTI
വരുണ്‍ ഗാന്ധിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി എന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. പ്രിയങ്ക പ്രതികരിച്ചിട്ടുള്ളതിനാല്‍ ഇതെകുറിച്ച് കൂടുതല്‍ പരാമര്‍ശിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നിരവധി കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുത്തിട്ടുള്ളയാളാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. അതിനാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അത് അനുകൂല സാഹചര്യം കൊണ്ടുവരും. വിവിധ ആശയങ്ങള്‍ ഉള്ളതിനാലാണ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിസമുണ്ടെന്ന ആരോപണം ഉയരുന്നത് എന്നും രാഹുല്‍ പറഞ്ഞു.

കൂടുതല്‍ യുവാക്കളെ രാഷ്ട്രീയ വഴിയില്‍ എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നത്. എന്നാല്‍, താഴേ തട്ടില്‍ മത്സരിക്കാത്ത യുവാക്കളെ ലോക്സഭയിലേക്ക് പരിഗണിക്കണ്ട എന്നാണ് പാര്‍ട്ടി തീരുമാനം.

ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ സംവിധാനം നിലവില്‍ വരുമെന്നും ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് പാര്‍ട്ടിക്ക് ഗുണം ചെയ്യുകയെന്നും രാഹുല്‍ പറഞ്ഞു.

എല്‍‌ടി‌ടി‌ഇ ഒരു തീവ്രവാദ സംഘടന തന്നെയാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസിന് ഇത്തവണ കര്‍ണാടകയില്‍ നേട്ടമുണ്ടാക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

പുതുച്ചേരിയില്‍ ഏകദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. രണ്ടാം തവണയാണ് രാഹുല്‍ പുതുച്ചേരി സന്ദര്‍ശിക്കുന്നത്.


തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കുപ്‌വാരയില്‍ നടന്നത് ലഷ്കര്‍ ആക്രമണം
അദ്വാനിയുടെ റാലിക്ക് വിലക്ക്
വരുണിന്‍റെ അപ്പീല്‍ തള്ളി
കു‌പ്‌വാര ഏറ്റുമുട്ടല്‍ അവസാനിച്ചു
വരുണിന് സിഖ് മതത്തിന്‍റെ അതൃപ്തിയും
മതം സ്വകാര്യ സ്വത്തല്ല: പ്രിയങ്ക