പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കുപ്‌വാരയില്‍ നടന്നത് ലഷ്കര്‍ ആക്രമണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുപ്‌വാരയില്‍ നടന്നത് ലഷ്കര്‍ ആക്രമണം
കശ്മീരിലെ കുപ്‌വാര ജില്ലയില്‍ കഴിഞ്ഞ ആറ് ദിവസമായി സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തിയിരുന്നത് ലഷ്കര്‍-ഇ-തൊയ്ബ ഭീകരരാണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഏറ്റുമുട്ടലില്‍ ലഷ്കറിനോടൊപ്പം മറ്റ് വിദേശ ഭീകരരും ഉള്‍പ്പെട്ടിരുന്നു എന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഗുര്‍മീത് സിംഗ് മാധ്യമ ലേഖകരോട് പറഞ്ഞു.

കുപ്‌വാര ജില്ലയിലെ വന മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 17 ഭീകരരും എട്ട് ജവാന്‍‌മാരുമാണ് കൊല്ലപ്പെട്ടത്. ഇനിയും ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടോ എന്ന് സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്.

ഇതിനിടെ, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ലഷ്കര്‍-ഇ-തൊയ്ബ ഏറ്റെടുത്തു. സൈന്യത്തിനു നേര്‍ക്ക് ഭാവിയിലും ഇത്തരം ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പും ഭീകര സംഘടന നല്‍കിയിട്ടുണ്ട്.

ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ അവര്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയവരാണ് ഇവരെന്നും സൈനികവൃത്തങ്ങള്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അദ്വാനിയുടെ റാലിക്ക് വിലക്ക്
വരുണിന്‍റെ അപ്പീല്‍ തള്ളി
കു‌പ്‌വാര ഏറ്റുമുട്ടല്‍ അവസാനിച്ചു
വരുണിന് സിഖ് മതത്തിന്‍റെ അതൃപ്തിയും
മതം സ്വകാര്യ സ്വത്തല്ല: പ്രിയങ്ക
ടിപ്പുവിന്‍റെ അമൂല്യ അലങ്കാരം ലേലത്തിന്