പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വരുണിന് സിഖ് മതത്തിന്‍റെ അതൃപ്തിയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുണിന് സിഖ് മതത്തിന്‍റെ അതൃപ്തിയും
പിലിബിറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി നടത്തിയ മത വിദ്വേഷപരമായ പ്രസംഗം സിഖ് മതസ്ഥരെയും അസ്വസ്ഥരാക്കുന്നു. പഞ്ചാബില്‍, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റി (എസ്‌ജി‌പിസി) വരുണിന്‍റെ പ്രസംഗം വിശകലനം ചെയ്യാന്‍ വ്യാഴാഴ്ച യോഗം ചേരും.

പഞ്ചാബിലെ ഭരണ കക്ഷിയായ അകാലിദളിലെ ഭൂരിഭാഗം അംഗങ്ങളും എസ്ജിപിസിയില്‍ നിന്നുള്ളവരായതിനാല്‍ അകാലിദള്‍-ബിജെപി സര്‍ക്കാരിനെ വരുണിന്‍റെ പ്രസംഗം പ്രതികൂലമായി ബാധിച്ചേക്കാം.

വരുണിന്‍റെ പ്രസംഗത്തെ കുറിച്ച് പ്രകാശ് സിംഗ് ബാദല്‍ സര്‍ക്കാര്‍ കുറ്റകരമായ മൌനമാണ് അവലംബിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപിയെ പിണക്കിയാല്‍ അകാലിദളിന് ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് മൌനത്തിനു കാരണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

അകാലിദള്‍-ബിജെപി ബന്ധത്തിന്‍റെ തനിനിറം വെളിവാക്കുന്നതാണ് വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗം. പിലിബിറ്റില്‍ വരുണ്‍ നടത്തിയ പ്രസംഗത്തിന്‍റെ സിഡി പകര്‍പ്പുകള്‍ പഞ്ചാബില്‍ വിതരണം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മതം സ്വകാര്യ സ്വത്തല്ല: പ്രിയങ്ക
ടിപ്പുവിന്‍റെ അമൂല്യ അലങ്കാരം ലേലത്തിന്
അദ്വാനിക്കെതിരെ മന്‍‌മോഹന്‍ സിംഗ്
ബജ്‌റംഗ്ദളിനെ നിരോധിക്കും: ഇടതുമുന്നണി
ജനപ്രിയ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്
സോണിയ കാവല്‍മാലാഖ: സിംഗ്