പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വരുണ്‍ തന്നെ സ്ഥാനാര്‍ത്ഥി: ബി ജെ പി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുണ്‍ തന്നെ സ്ഥാനാര്‍ത്ഥി: ബി ജെ പി
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് വരുണ്‍ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചു. വരുണ്‍ഗാന്ധി പിലിഭിത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി വക്താവ്‌ ബല്‍ബീര്‍ പുഞ്ച്‌ വ്യക്തമാക്കി.

ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനാണെന്ന്‌ വിധിക്കുന്നതിനുമുമ്പ്‌ വരുണ്‍ ഗാന്ധിക്ക്‌ തന്‍റെ നിലപാട്‌ വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന്‌ ബല്‍ബീര്‍ പുഞ്ച്‌ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ആര്‌ മത്സരിക്കണം, മത്സരിക്കേണ്ട എന്നകാര്യം തീരുമാനിക്കേണ്ടത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനല്ലെന്ന്‌ ബിജെപി നേതാവ്‌ പ്രകാശ്‌ ജാവേദ്‌കറും പറഞ്ഞു.

മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി കുറ്റക്കാരനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു. വരുണ്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച വരുണിനെതിരെ ക്രിമിനല്‍ കുറ്റത്തിന്‌ കേസെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പിലിഭിത്തില്‍ മാര്‍ച്ച്‌ നാലിന്‌ ചേര്‍ന്ന തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തിലാണ്‌ വരുണ്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്‌. ഹിന്ദുവിനെതിരെ ആരെങ്കിലും വിരലുയര്‍ത്തിയാല്‍‍, ആ കൈ ഞാന്‍ വെട്ടുമെന്ന്‌ ഗീതയുടെ പേരില്‍ പ്രതിജ്ഞയെടുക്കുന്നു എന്നും ഹിന്ദുവിനെ അംഗീകരിയ്ക്കാത്തവര്‍ പാക്കിസ്ഥാനിലേയ്ക്ക്‌ പോവുക എന്നും വരുണ്‍ പറഞ്ഞതാണ് വിവാദമായത്.

വിവാദത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസ്‌ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്‌ടായി. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ 153 എ, 188, 125 വകുപ്പുകളാണ് വരുണിന് മേല്‍ ചുമത്തിയിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകും: സര്‍വേ
ശ്യാം സരണിന്‍റെ യുഎസ് സന്ദര്‍ശനം ആരംഭിച്ചു
വരുണ്‍ കുറ്റക്കാരനെന്ന് കമ്മീഷന്‍
വാജ്പേയി ആശുപത്രി വിട്ടു
ആദ്യഘട്ട പത്രികാസമര്‍പ്പണം ഇന്നുമുതല്‍
ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് സീറ്റില്ല