പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വരുണ്‍ കമ്മീഷന് മറുപടി നല്‍കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുണ്‍ കമ്മീഷന് മറുപടി നല്‍കി
PTI
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ പിലിബിറ്റിലെ ബി ജെ പി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. തന്‍റെ അഭിഭാഷകര്‍ മുഖേനയാ‍ണ് വരുണ്‍ കമ്മീഷന് വിശദീകരണം നല്‍കിയത്.

മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച തന്‍റെ പ്രസംഗങ്ങളുടെ വിവാദ സി ഡി വ്യാജമാണെന്ന് വരുണ്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രസംഗത്തിന്‍റെ സിഡിയുടെ ഒരു പകര്‍പ്പ് അധികൃതര്‍ വരുണ്‍ഗാന്ധിക്ക്‌ ഇന്ന് കൈമാറി.

അമ്മയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിക്കൊപ്പം വരുണ്‍ താമസിക്കുന്ന ഡല്‍ഹിയിലെ വസതിയില്‍ പൊലീസിനൊപ്പം എത്തിയ യുപി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആണ്‌ സിഡിയുടെ പകര്‍പ്പ് കൈമാറിയത്‌.

പ്രസംഗത്തിന്‍റെ പേരില്‍ ക്രിമിനല്‍ കേസെടുത്തതിനെ തുടര്‍ന്ന് വരുണ്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. വിവാദ പ്രസംഗത്തിനു പുറമെ ബിലാസ്‌പുര്‍ ജില്ലയിലെ ഒരു യോഗത്തില്‍ വരുണ്‍ പണം വിതരണം ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ വരുണ്‍ ഇതുവരെ തയ്യാറായിട്ടില്ല. പിലിബിറ്റില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വരുണ്‍ നടത്തിയ പ്രസംഗം വര്‍ഗീയവിഷം വമിപ്പിക്കുന്നുവെന്നാരോപിച്ചു കോണ്‍ഗ്രസാണു തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയത്‌. പ്രസംഗം ചിത്രീകരിച്ച സിഡിയും തെളിവായി കോണ്‍ഗ്രസ് നല്‍കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇനി മത്സരിച്ചേക്കില്ലെന്ന് പ്രണാബ്
പ്രചാരണത്തിനിറങ്ങുമെന്ന് സിംഗ്
വരുണ്‍ ഗാന്ധി മുന്‍കൂര്‍ ജാമ്യം തേടി
തെല്‍ഗിക്ക് ഏഴുവര്‍ഷം തടവ്
ശരവണഭവന്‍ സ്ഥാപകന് ജീവപര്യന്തം
പ്രധാനമന്ത്രിയാവാനില്ലെന്ന് പവാര്‍