പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > രാജ്‌നാഥ്-ജയ്റ്റ്‌ലി മഞ്ഞുരുകുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജ്‌നാഥ്-ജയ്റ്റ്‌ലി മഞ്ഞുരുകുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും എന്ന് കരുതിയ രാജ്‌നാഥ് സിംഗ് - അരുണ്‍ ജയ്റ്റ്‌ലി പോരിന് ശുഭാന്ത്യമാകുന്നു. ഇതിന്‍റെ സൂചനയെന്നോണം ഇന്ന് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.

രാജ്‌നാഥിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഡല്‍ഹി, ബീഹാര്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സഹ കണ്‍‌വീനറായി വ്യവസായിയും പാര്‍ട്ടി ഭാരവാഹിയുമായ സുധാംശു മിത്തലിനെ നിയമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനുശേഷം ഇരുവരും ആ‍ദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഇരുവര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പ് ഫോര്‍മുല അവതരിപ്പിച്ചതിനുശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും സൂചനയുണ്ട്. എന്നാല്‍ മിത്തലിന്‍റെ നിയമനം ജയ്റ്റ്ലി അംഗീകരിക്കുമോ എന്ന് വ്യക്തമാക്കാന്‍ ഇതുവരെ ബി ജെ പി തയ്യാറായിട്ടില്ല.

ബീഹാറിന്‍റെയും ഡല്‍ഹിയുടെയും ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറി കൂടിയായ ജയ്റ്റ്ലി രണ്ടു തവണയും സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗം ബഹിഷ്കരിച്ചത് മൂലം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മിത്തലിന്‍റെ നിയമനം റദ്ദാക്കാതെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കില്ല എന്നായിരുന്നു ഇതുവരെ ജയ്‌റ്റ്‌ലിയുടെ തീരുമാ‍നം.

എന്നാല്‍, നിയമനം പിന്‍‌വലിക്കാന്‍ തയ്യാറല്ല എന്ന് രാജ്നാഥ് സിംഗ് നിലപാടെടുത്തതോടെ തര്‍ക്കം തീര്‍ക്കാന്‍ എല്‍ കെ അദ്വാനി തന്നെ ഇടപെട്ടുവെന്നും സൂചനയുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പനേറ്റ ചിദംബരവുമായി ചര്‍ച്ച നടത്തി
കസബ്: തെളിവുകള്‍ പരസ്യമാക്കുന്നതിന് വിലക്ക്
പവാര്‍ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയില്ല: കാരാട്ട്
കൊള്ളക്കാര്‍ 12 പേരെ തീ വച്ച് കൊന്നു
രാജധാനിയെ ലക്‍ഷ്യമിട്ട് സ്ഫോടനം