വരുണ്‍ ഗാന്ധിയുടെ വിവാദമായ പ്രസംഗത്തില്‍ തെറ്റായി ഒന്നുമില്ല എന്ന് ശിവസേന. ശിവസേന തലവന്‍ ബാല്‍ താക്കറെ പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യുടെ എഡിറ്റോറിയലിലാണ് വരുണിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എഴുതിയിരിക്കുന്നത്.
വരുണിന്‍റെ പ്രസംഗത്തില്‍ തെറ്റായി ഒന്നുമില്ല എന്നും വരുണ്‍ എന്ന ഗാന്ധിയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നും ബാല്‍ താക്കറെ തന്‍റെ ലേഖനത്തില്‍ പറയുന്നു.
വരുണ്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും അതിനാല്‍, മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും താക്കറെ തന്‍റെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.
വരുണ്‍ മത്സരിക്കുന്ന പിലിബിറ്റ് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കവെയാണ് താക്കറെ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. |