ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലെ മെഹര്‍പഹാദിയില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ മരിച്ചതായി അധികൃതര്‍ ബുധനാഴ്ച പറഞ്ഞു.
പൊലീസ് ഡിഎസ്‌പി രാജേന്ദ്ര സിംഗിന്‍റെ ബോഡി ഗാര്‍ഡായ സുരേന്ദ്ര മഹാതോയാണ് കൊല്ലപ്പെട്ടത്. നിരോധിത സിപിഐ (എം എല്‍) അംഗങ്ങളുമായി ചൊവ്വാഴ്ച രാത്രി നടന്ന വെടിവയ്പിലാണ് മഹാതോ കൊല്ലപ്പെട്ടത്.
ഇരുപത്തിയഞ്ചോളം മാവോ വിമതര്‍ മെഹര്‍പാദി വനത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് വെടിവയ്പ് നടന്നത്. തെരച്ചില്‍ അവസാനിച്ചിട്ടില്ല എന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തുന്നു.
|