പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പ്രധാനമന്ത്രി: സമന്വയത്തിനായി നായിഡു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രധാനമന്ത്രി: സമന്വയത്തിനായി നായിഡു
പ്രധാനമന്ത്രി ആരാവണമെന്ന കാര്യത്തില്‍ മൂന്നാം മുന്നണിയില്‍ അഭിപ്രായ സമന്വയം വേണമെന്ന് തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി എസ് പി നേതാവ് മായാവതി അവകാശവാദമുന്നയിച്ച പശ്ചാത്തലത്തിലാണ് നായിഡുവിന്‍റെ പ്രസ്താവന.

പ്രധാനമന്ത്രി പദം ഒരാള്‍ക്കേ ലഭിക്കുകയുള്ളു. അതിനായി ഒട്ടേറെപേര്‍ രംഗത്തുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് അഭിപ്രായ സമന്വയത്തിലെത്തുകയാണ് വേണ്ടത്, നായിഡു പറഞ്ഞു.

മായവതിയായിരിക്കുമോ മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നകാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ നായിഡു തയ്യാറായില്ല. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയാണ് വേണ്ടതെന്ന് നായിഡു പരഞ്ഞു.

പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. സമയമാവുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തനിക്ക് പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമില്ലെന്നും നായിഡു പറഞ്ഞു. രണ്ട് തവണ എനിക്ക് അവസരം വന്നിരുന്നു. എന്നാല്‍ എനിക്ക് അതില്‍ താല്‍പ്പര്യമില്ല, നായിഡു പറഞ്ഞു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുന്നാഭായിയെയും കമ്മീഷന്‍ നോട്ടമിടുന്നു
ബീഹാറില്‍ കോണ്‍ഗ്രസിന് തിരിച്ചടി
ദേവയാനിയെ എഫ്‌സി‌ഐ ആദരിച്ചു
അദ്വാനിക്ക് പിന്തുണയുമായി ഉമാ ഭാരതി
ജയ്റ്റ്ലി: പ്രശ്നം നിസാരമെന്ന് അദ്വാനി
മൂന്നാം മുന്നണി: സംശയമെന്ന് ബസു