പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മുന്നാഭായിയെയും കമ്മീഷന്‍ നോട്ടമിടുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുന്നാഭായിയെയും കമ്മീഷന്‍ നോട്ടമിടുന്നു
PTI
ബോളിവുഡിന്‍റെ മുന്നാഭായി രാഷ്ട്രീയത്തിലെത്തിയപ്പോള്‍ സാധാരണ രാഷ്ട്രീയക്കാരെ പോലെ യോഗങ്ങള്‍ക്ക് താമസിച്ചെത്തുന്ന പ്രവണത വേണ്ടെന്ന് വച്ചു. ഫലമോ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടപ്പുള്ളിയുമായി.

ലക്നോയിലെ ഒരു കോളജില്‍ സഞ്ജയ് ദത്ത് നിര്‍ദ്ദിഷ്ട സമയത്തിനും അരമണിക്കൂര്‍ മുമ്പ് പ്രചാരണത്തിനായി എത്തിയത് വിവാദമാവുന്നു. സഞ്ജു എത്തിയ സമയത്ത് കോളജില്‍ പരീക്ഷ നടക്കുന്ന സമയമായിരുന്നു. സന്ദര്‍ശനത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യുപിയിലെ അഡീഷണല്‍ ചീഫ് ഇലക്‍ടറല്‍ ഓഫീസര്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാനൊരുങ്ങുന്ന യുവ തലമുറയെ നേരില്‍ കണ്ട് വോട്ട് ചോദിക്കാനെത്തിയ മുന്നാഭായിക്ക് മുന്നില്‍ എത്തിയവരില്‍ കൂടുതലും അദ്ധ്യാപകരായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു കോളജ് തുറക്കുമെന്ന് വാഗ്ദാനം നല്‍കി സഞ്ജയ് ദത്ത് ഉടന്‍ തന്നെ മടങ്ങി.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഞ്ജയ് ദത്തിന് സുപ്രീം കോടതിയുടെ അനുവാദം ഇതുവരെയും ലഭിച്ചിട്ടില്ല. ആയുധ നിയമ പ്രകാരം ശിക്ഷിക്കിക്കപ്പെട്ട വ്യക്തിയായതിനാലാണ് കോടതിയുടെ അനുവാദം വേണ്ടി വരുന്നത്.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബീഹാറില്‍ കോണ്‍ഗ്രസിന് തിരിച്ചടി
ദേവയാനിയെ എഫ്‌സി‌ഐ ആദരിച്ചു
അദ്വാനിക്ക് പിന്തുണയുമായി ഉമാ ഭാരതി
ജയ്റ്റ്ലി: പ്രശ്നം നിസാരമെന്ന് അദ്വാനി
മൂന്നാം മുന്നണി: സംശയമെന്ന് ബസു
വരുണ്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്