പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ദേവയാനിയെ എഫ്‌സി‌ഐ ആദരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദേവയാനിയെ എഫ്‌സി‌ഐ ആദരിച്ചു
ചെന്നൈ: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ സ്ത്രീ ജീവനക്കാരുടെ സംഘടന സംഘടിപ്പിച്ച അന്തര്‍ദേശീയ വനിതാ ദിന ആഘോഷ പരിപാടിയില്‍ തെന്നിന്ത്യന്‍ അഭിനേത്രിയും മലയാളിയുമായ ദേവയാനിയെ ആദരിച്ചു.
ഷൈനി വില്‍‌സന്‍, ദേവയാനി
WDWD

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെന്നൈ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്‌ടറായ ശ്രീമതി അഞ്ജലി ആനന്ദ് ശ്രീവാസ്തവ മുഖ്യാതിഥി ആയിരുന്നു. ചൊവ്വാഴ്ച ചെന്നൈയില്‍ നുങ്കം‌ബാക്കത്ത് വച്ചായിരുന്നു ആഘോഷം.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പബ്ലിക്ക് റിലേഷന്‍‌ഷിപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജരും മലയാളി കായികതാരവുമായ ഷൈനി വില്‍‌സനാണ് സ്വാഗതം പറഞ്ഞത്.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സൌത്ത്) എക്സിക്യൂട്ടീവ് ഡയറക്‌ടറായ എസ്.എസ്. ഭട്ടോവ അധ്യക്ഷനായിരുന്നു.

ചെറിയ കാലയളവ് കൊണ്ടുതന്നെ ഏതാണ്ടെല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ദേവയാനിയെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ സ്ത്രീ ജീവനക്കാരുടെ സംഘടന ആദരിച്ചു. തുടര്‍ന്ന് സ്ത്രീ ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേറി. ഷൈനി വില്‍‌സന്‍ ഭാരതാംബയായി വേഷമിട്ട ദേശീയോദ്ഗ്രഥന നൃത്തശില്‍‌പം കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജര്‍ (അക്കൌണ്ട്സ്) ശ്രീമതി എസ്. ലളിത നന്ദി പ്രകാശിപ്പിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അദ്വാനിക്ക് പിന്തുണയുമായി ഉമാ ഭാരതി
ജയ്റ്റ്ലി: പ്രശ്നം നിസാരമെന്ന് അദ്വാനി
മൂന്നാം മുന്നണി: സംശയമെന്ന് ബസു
വരുണ്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്
ജയ്‌റ്റ്‌ലി ഇന്നും യോഗത്തിനില്ല
മേഘാലയ സര്‍ക്കാര്‍ വിശ്വാസം നേടി