പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അദ്വാനിക്ക് പിന്തുണയുമായി ഉമാ ഭാരതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അദ്വാനിക്ക് പിന്തുണയുമായി ഉമാ ഭാരതി
WD
അദ്വാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് ഭാരതീയ ജനശക്തി നേതാവ് ഉമാ ഭാരതിയുടെ പിന്തുണ. പാര്‍ട്ടിക്ക് അയച്ച ഒരു കത്തിലാണ് ഉമ അദ്വാനിക്കുള്ള പിന്തുണ അറിയിച്ചത്. ഉമയുടെ പിന്തുണ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് സ്വാഗതം ചെയ്തിട്ടുണ്ട്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനി പ്രധാനമന്ത്രിയാവുന്നതില്‍ തടസ്സം സൃഷ്ടിക്കില്ല എന്നും പിന്തുണ നല്‍കും എന്നുമാണ് കത്തിന്‍റെ ഉള്ളടക്കം.

എന്നാല്‍, തിരികെ ബിജെപി പാളയത്തിലേക്ക് മടങ്ങുന്നതിനെ കുറിച്ചോ തന്‍റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നതിനെ കുറിച്ചോ ചിന്തിക്കുന്നില്ല എന്ന് ഉമ വ്യക്തമാക്കിയിട്ടുണ്ട്.

അദ്വാനിയെ പിന്തുണയ്ക്കുന്നതിന് പ്രതിഫലമായി ബിജെപിയുടെ പിന്തുണയോ ലോക്സഭാ സീറ്റോ ആവശ്യമില്ല എന്നും ഉമ പറയുന്നു. എന്നാല്‍, ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തോട് ഉമ കൃത്യമായി പ്രതികരിച്ചിട്ടില്ല. അദ്വാനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്ന് മാത്രമാണ് പറഞ്ഞത്.

അദ്വാനി പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം ഉന്നയിച്ചാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ ഉമ ബിജെപി വിട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജയ്റ്റ്ലി: പ്രശ്നം നിസാരമെന്ന് അദ്വാനി
മൂന്നാം മുന്നണി: സംശയമെന്ന് ബസു
വരുണ്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്
ജയ്‌റ്റ്‌ലി ഇന്നും യോഗത്തിനില്ല
മേഘാലയ സര്‍ക്കാര്‍ വിശ്വാസം നേടി
സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി മുന്നറിയിപ്പ്