മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രകോപന പരമായ പ്രസംഗം നടത്തിയതിന് ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച ജാമ്യമില്ലാ വകുപ്പില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.
കേസ് എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശിലെ പിലിഭിറ്റ് ജില്ലാ മജിസ്ട്രേറ്റിനെയാണ് ചുമതലപ്പെടുത്തിയത്. നേരത്തെ, ജില്ലാമജിസ്ട്രേറ്റ് വരുണിന്‍റെ പ്രസംഗത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, സിഡിയിലുള്ള പ്രസംഗത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് എന്ന് വരുണ്‍ ഗാന്ധി ആരോപിച്ചിരുന്നു. ന്യൂനപക്ഷ വികാരം വൃണപ്പെടുത്തി എന്ന് പറയുന്ന പ്രസംഗത്തെ കുറിച്ച് നാളെ ന്യൂഡല്‍ഹിയില്‍ നടത്തുന്ന മാധ്യമ സമ്മേളനത്തില്‍ വിശദീകരിക്കുമെന്നും വരുണ്‍ പറയുന്നു.
വരുണിന്‍റെ മാതാവ് മനേക ഗാന്ധി അഞ്ച് തവണ പിലിഭിറ്റില്‍ നിന്ന് ജയിച്ചിട്ടുണ്ട്. വരുണ്‍ ആദ്യമായാണ് മത്സരിക്കുന്നത്. |