ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്‌റ്റ്‌ലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടാത്തത് പാര്‍ട്ടിക്ക് തലവേദനയാവുന്നു. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും ജയ്‌റ്റ്‌ലി പങ്കെടുത്തില്ല.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സഹ കണ്‍വീനറായി സുധാംശു മിത്തലിനെ നിയമിച്ചതാണ് ജയ്‌റ്റ്‌ലിക്ക് നീരസമുണ്ടാക്കിയത്. മിത്തലിന്‍റെ നിയമനം റദ്ദാക്കാതെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കില്ല എന്നാണ് ജയ്‌റ്റ്‌ലിയുടെ തീരുമാനം.
പാര്‍ട്ടി അധ്യക്ഷനാണ് മിത്തലിനെ നിയമിച്ചത്. നിയമനം പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് രാജ്നാഥ് സിംഗ്.
ഇരുടെയും ഇടയിലുള്ള മഞ്ഞുരുക്കാന്‍ പ്രമുഖ നേതാക്കളും ആര്‍ എസ് എസും നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന ബിജെപി യോഗത്തില്‍ എല്‍ കെ അദ്വാനി, നരേന്ദ്ര മോഡി, വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നു.
|