പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി മുന്നറിയിപ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി മുന്നറിയിപ്പ്
ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണം വന്ന സാഹചര്യത്തില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ത്ഥികള്‍ പ്രസംഗങ്ങളില്‍ ശ്രദ്ധ പാലിക്കണം എന്നാണ് മുന്നറിയിപ്പ്.

സ്ഥാനാര്‍ത്ഥികള്‍ പ്രസംഗം നടത്തുമ്പോള്‍ ശ്രദ്ധിക്കണം എന്നും നിയന്ത്രിക്കണം എന്നും മുന്നറിയിപ്പ് നല്‍കിയതായി ബിജെപി വക്താവ് സിദ്ധാര്‍ത്ഥ നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ വരുണ്‍ ഗാന്ധിക്കെതിരെ നടപടി ഉണ്ടാവുമോ എന്ന് പറയാന്‍ സിംഗ് വിസമ്മതിച്ചു.

വരുണ്‍ ഗാന്ധി സ്വന്തം ലോക്സഭാ മണ്ഡലമായ പിലിഭിറ്റില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപിയും പ്രതികരിച്ചിരുന്നു. വരുണ്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ സംസ്കാരമാണ് പ്രസംഗത്തില്‍ പ്രതിഫലിച്ചത് എന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ വരുണ്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ സംസ്കാരമാണ് വെളിയില്‍ വന്നത് എന്ന് ബിജെപി വക്താവ് നഖ്‌വി പറഞ്ഞിരുന്നു.

താമരയുടെ ശക്തി ചിലരുടെ തലയറുക്കാന്‍ മാത്രം പര്യാപതമാണെന്നും ഹിന്ദുക്കളുടെ നേരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ ആ കൈ വെട്ടിയെടുക്കുമെന്നും വരുണ്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞതായാണ് ആരോപണം. ഇതിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലാലു, പാസ്വാന്‍ ധാരണയിലെത്തി
പവാര്‍ ചട്ടം ലംഘിച്ചെന്ന് ബിജെപി
വരുണിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
മുത്താലിക്കിന് മംഗലാപുരത്ത് വിലക്ക്
സബര്‍വാള്‍: പാക് ഹൈക്കമ്മീഷണര്‍
യുപി‌എ സമ്പന്നര്‍ക്ക് വേണ്ടി: കാരാട്ട്