പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പട്നായിക് വിശ്വാസ വോട്ട് നേടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പട്നായിക് വിശ്വാസ വോട്ട് നേടി
ഒറീസ നിയമസഭയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് വിശ്വാസവോട്ട് നേടി. സഭയില്‍ ശബ്ദവോട്ടെടുപ്പാണ് നടന്നത്.

സഭയില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം വോട്ടിനിടേണ്ട എന്ന ഗവര്‍ണര്‍ എം സി ഭണ്ഡാരയുടെ തീരുമാനത്തെ പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. പ്രമേയത്തിന്‍‌മേല്‍ ചര്‍ച്ച നടത്തി വോട്ടെടുപ്പ് നടത്തണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.

സഭയില്‍ 61 അംഗങ്ങള്‍ ഉള്ള ബിജെഡിക്ക് ഭരണം നിലനിര്‍ത്താന്‍ 13 അംഗങ്ങളുടെ പിന്തുണയായിരുന്നു ആവശ്യം. സഭയില്‍ ആര്‍ജെഡി അംഗങ്ങളും പ്രതിപക്ഷവും തമ്മിലുണ്ടായ ബഹളത്തിനിടെ പ്രമേയം ശബ്ദവോട്ടിനിടുകയാണെന്ന് ഗവര്‍ണര്‍ പറയുകയായിരുന്നു.

പാര്‍ട്ടി വിപ്പ് ലംഘിച്ച് പട്നായിക്കിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച മൂന്ന് എം‌എല്‍‌എമാരെ അയോഗ്യരാക്കണമെന്ന ബിജെപി ആവശ്യവും ഗവര്‍ണര്‍ ചെവിക്കൊണ്ടിരുന്നില്ല.

കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന നിലപാടിലായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒറീസ: സ്പീക്കര്‍ക്ക് നേരെ കസേരയേറ്
മേഘാലയ സര്‍ക്കാരിനും ഭൂരിപക്ഷമില്ല
മൂന്നാം മുന്നണി തീരുമാനമായില്ല: ബിജെഡി
ഒറീസയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്
‘സരസ്‘ പദ്ധതിയുമായി മുന്നോട്ട് പോകും
മറ്റ് മതങ്ങളെ വിമര്‍ശിക്കരുത്: സിംഗ്