പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കസബിന്‍റെ കുറ്റപത്രം തയ്യാറായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കസബിന്‍റെ കുറ്റപത്രം തയ്യാറായി
മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിര്‍ കസബിനെതിരെയുള്ള കുറ്റപത്രം മുംബൈ പൊലീസ് തയ്യാറാക്കി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. കുറ്റപത്രത്തിനൊപ്പം പാകിസ്ഥാന്‍ ഉന്നയിച്ച 30 ചോദ്യങ്ങള്‍ക്കുള്ള മറുപടിയും തയ്യാറായിട്ടുണ്ട്.

കസബിന്‍റെ കുറ്റസമ്മതം, മുംബൈ ആക്രമണം നടത്തിയ ഭീകരര്‍ നടത്തിയ സംഭാഷണങ്ങളുടെ കൈയ്യെഴുത്ത് പ്രതി, ഗുജറാത്തില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ട് തട്ടിയെടുക്കല്‍ തുടങ്ങിയവയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കസബിന്‍റെ ഇന്ത്യയിലേക്കുള്ള യാത്ര, ടെലഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയെ കുറിച്ചാണ് പാകിസ്ഥാന്‍ ഉന്നയിച്ചിരിക്കുന്ന 30 ചോദ്യങ്ങള്‍.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് മുംബൈ പൊലീസ് 11,500 താള്‍ ഉള്ള കുറ്റപത്രം ഖില കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈയില്‍ കൊല്ലപ്പെട്ട ഒമ്പത് ഭീകരര്‍ അടക്കം 44 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗാന്ധി: കൂടുതല്‍ വസ്തുക്കള്‍ നല്‍കാമെന്ന് ഓറ്റിസ്
ജമ്മുവില്‍ സൈനികന്‍ കൊല്ലപ്പെട്ടു
വ്യാജ സി ഡിയുടെ പണം ഭീകരര്‍ക്ക്
ആന്‍റണിയുടെ മകന് ഭീഷണി
ഗാന്ധി: സര്‍ക്കാരുമായി ബന്ധമില്ലെന്ന് മല്യ
ബാംഗ്ലൂരില്‍ വിമാനം തകര്‍ന്ന് മരണം