തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിശ്ചിത ശതമാനം വോട്ടുകള്‍ നേടി അംഗീകാരം ലഭിച്ചാല്‍ മാത്രമേ പൊതുചിഹ്നം അനുവദിക്കാനാകൂ എന്ന് കമ്മീഷന്‍ അറിയിച്ചു.അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇന്ത്യയില്‍ പാര്‍ട്ടി ചിഹ്നം നല്‍കൂ. പ്രജാരാജ്യം അഭിമുഖീകരിക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. നിശ്ചിത ശതമാനം വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ അംഗീകാരം നല്‍കാനാകൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ പ്രജാരാജ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടിവരുമെന്ന് ഉറപ്പായി. കഴിഞ്ഞ ഓഗസ്റ്റിലാണ് ചിരഞ്ജീവി പ്രജാരാജ്യം രൂപീകരിച്ചത്. പാര്‍ട്ടിയുടെ ചിഹ്നമായി തീവണ്ടി എഞ്ചിനും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. |