പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അദ്വാനിയെ പിന്തുണയ്ക്കില്ല: ടിഡി‌പി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അദ്വാനിയെ പിന്തുണയ്ക്കില്ല: ടിഡി‌പി
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയെ പിന്തുണയ്ക്കില്ലെന്ന് തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ ബി ജെ പിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ ടി ഡി പി പിന്തുണ നല്‍കില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബി ജെ പിയെയോ അദ്വാനിയേയൊ പിന്തുണയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ടി ഡി പിയ്ക്ക് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ബി ജെ പിയുമായി സഖ്യമുണ്ടാക്കാനില്ല.

2004ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ തന്‍റെ പാര്‍ട്ടിയില്‍ നിന്നും അകന്നുവെന്നും നായിഡു പറഞ്ഞു.

2005 വരെ ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന ടി ഡി പി സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടതോടെയാണ് ബി ജെ പിയില്‍ നിന്നകന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുപിഎയ്ക്ക് മുന്‍‌തൂക്കമെന്ന് സര്‍വേ
പ്രധാനമന്ത്രി സുഖം പ്രാപിച്ചു
ചര്‍ച്ചയ്ക്ക് തയ്യാറാകണം
ചിരുവിന്‍റെ പാര്‍ട്ടിയിലേക്ക് നക്സലൈറ്റുകള്‍
പപ്പുയാദവിന് ടിക്കറ്റില്ല: ലാലു
രാഹുലിന് മോഡിയുടെ വിമര്‍ശനം