പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ചിരുവിന്‍റെ പാര്‍ട്ടിയിലേക്ക് നക്സലൈറ്റുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചിരുവിന്‍റെ പാര്‍ട്ടിയിലേക്ക് നക്സലൈറ്റുകള്‍
നൂറുകണക്കിന് മുന്‍ നക്സലൈറ്റുകളും മാവോയിസ്റ്റുകളും ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്നു. സി‌പി‌ഐ‌ എം‌എല്ലിലും സി‌പിഐ മാവോയിസ്റ്റിലും പ്രവര്‍ത്തിച്ചിരുന്ന മൂവായിരത്തിലധികം പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രജാരാജ്യം അറിയിച്ച് കഴിഞ്ഞു. ഫെബ്രുവരി 24 -ന് നടക്കുന്ന വര്‍ണ്ണോജ്വലമായ ചടങ്ങില്‍ വച്ചാണ് മുന്‍ നക്സലൈറ്റുകളും മാവോയിസ്റ്റുകളും പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.

ആന്ധ്രയിലെ നക്സലിസത്തിന് വീറ്‌ പകരാന്‍ തെരുവുതോറും വിപ്ലവക്കവിതകള്‍ ആലപിച്ചിരുന്ന ഗദ്ദറും പ്രജാരാജ്യത്തില്‍ ചേരുമെന്നറിയുന്നു. ചടങ്ങില്‍ പ്രജാരാജ്യം നേതാവ് ചിരഞ്ജീവിയും സഖ്യകക്ഷിയായ യുവരാജ്യത്തിന്റെ പ്രസിഡന്റ് പവന്‍ കല്യാണും സംബന്ധിക്കും. ഏതാണ്ട് ആറുമാസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് മാവോയിസ്റ്റ് - നക്സലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് വിട്ടവര്‍ പ്രജാരാജ്യത്തില്‍ ചേരാമെന്ന് സമ്മതിച്ചത്.

പ്രജാരാജ്യം പാര്‍ട്ടി രൂപം കൊണ്ടത് 2008, ആഗസ്റ്റ് 26 -നായിരുന്നു. ദരിദ്രരുടെ ഉന്നമനവും പുരോഗതിയുമാണ്‌ പ്രജാരാജ്യത്തിന്റെ ലക്‌ഷ്യം. ചിരഞ്ജീവിയുടെ ആരാധന പാത്രമായ മദര്‍ തെരേസയുടെ ജന്മദിനത്തിലാണ് പ്രജാരാജ്യം ഉദയം കൊണ്ടത്. ജനലക്ഷങ്ങളാണ് പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഭരണകക്ഷിയായ കോണ്‍‌ഗ്രസിനെയും പ്രതിപക്ഷമായ ടിഡിപിയെയും ഞെട്ടിച്ചുകൊണ്ട് പ്രജാരാജ്യം വന്‍ ജനപിന്തുണ നേടിയെടുത്തു.

ഗദ്ദറും കൂട്ടരും പ്രജാരാജ്യത്തില്‍ ചേരുന്നത്‌ വീണ്ടും കോണ്‍‌ഗ്രസിനും ടിഡിപിക്കും കൂടുതല്‍ ക്ഷീണമുണ്ടാക്കും. ആന്ധ്രയിലെ തെലുങ്കാന അടക്കമുള്ള സ്ഥലങ്ങളില്‍ നക്സലൈറ്റുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും നല്ല സ്വാധീനമാണ് ഉള്ളത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പപ്പുയാദവിന് ടിക്കറ്റില്ല: ലാലു
രാഹുലിന് മോഡിയുടെ വിമര്‍ശനം
ടൂറിസം ദൌത്യ സേനയെ നിയമിക്കും - സോണി
രേണുക ചൌധരിക്ക് എതിരെ കുറ്റപത്രം
യുപി കോടതിയില്‍ വെടിവയ്പ്‌: 5 മരണം
അക്രമം നിര്‍ഭാഗ്യകരം: ചീഫ് ജസ്റ്റിസ്