പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > 26/11: പണം ലഭിച്ചത് പാകിസ്ഥാനില്‍ നിന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
26/11: പണം ലഭിച്ചത് പാകിസ്ഥാനില്‍ നിന്ന്
നവംബറിലെ മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് ഭീകരര്‍ക്ക്‌ പണം ലഭിച്ചത്‌ പാക്കിസ്ഥാനില്‍ നിന്നുതന്നെയെന്ന്‌ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍(എഫ് ബി ഐ) വ്യക്തമാക്കി.

ഇന്‍റര്‍നെറ്റ് വഴി ചെലവ് കുറഞ്ഞ രീതിയില്‍ ഫോണ്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വിഒഐപി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ തങ്ങളുടെ തലവന്‍‌മാരുമായി ആശയവിനിമയം നടത്തിയിരുന്നത്.

യു എസ്‌ കമ്പനിയായ സെല്‍ഫോണെക്സിന്‍റെ വിഒഐപി കാര്‍ഡാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. കാര്‍ഡ് വാങ്ങുന്നതിനാവശ്യമായ പണം ലഭിച്ചത് പാ‍കിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് എഫ് ബി ഐ പറയുന്നത്.

എന്നാല്‍ ഭീകരര്‍ വിളിച്ചത് പാകിസ്ഥാനില്‍ നിന്നു തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എഫ് ബി ഐ പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അടുത്ത ആഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന എഫ് ബി ഐ സംഘം ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് എഫ് ബി ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജഡ്ജിയെ ഇംപീച്ച്‌ ചെയ്യണമെന്ന്‌ എം പിമാര്‍
യുഎസ് രക്ഷാപദ്ധതി ആശങ്കാജനകം: പ്രണബ്
സത്യം സി‌എഫ്‌ഒയെ ചോദ്യം ചെയ്തു തുടങ്ങി
അവിഹിത സ്വത്ത്‌: സുഖ്‌റാം കുറ്റക്കാരന്‍
ബിജെപിയുമായി സഖ്യമില്ല: മുലായം
പാക്-താലിബാന്‍ കരാര്‍; ഇന്ത്യക്ക് ആശങ്ക