പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മുഴുവന്‍ ഗൂഢാലോചനയും പുറത്തുവിടണം: പ്രണാബ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഴുവന്‍ ഗൂഢാലോചനയും പുറത്തുവിടണം: പ്രണാബ്
മുംബൈ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു
PTI
മുംബൈ ആക്രമണത്തിന് പിന്നിലുള്ള മുഴുവന്‍ ഗൂഢാലോചനയും പുറത്തുവിടാന്‍ പാകിസ്ഥാന്‍ തയ്യാറാവണമെന്ന് വിദേശകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് സത്യസന്ധമായ നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണാബ് പാര്‍ലമെന്‍റില്‍ പറഞ്ഞു.

ഡിസംബറിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇന്ത്യയുമായി ഭാവിയില്‍ ഏതു രീതിയിലുള്ള ബന്ധമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് പാകിസ്ഥാനിലെ ഭരണധികാരികളാണ്. മുംബൈ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രണാബ് പറഞ്ഞു.

പാക് മണ്ണില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍റെ നേരിട്ടുള്ള ഭീഷണിയായി കണക്കാക്കുമെന്നും പ്രണാബ് പറഞ്ഞു. മുംബൈ ആക്രമണത്തെക്കുറിച്ച്‌ ഇന്ത്യ നല്‍കിയ തെളിവുകള്‍ക്കു പുറമേ കൂടുതല്‍ തെളിവുകള്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ്‌ റയില്‍വേ ബജറ്റ്‌ അവതരണം നിര്‍ത്തിവച്ച്‌ പ്രണാബ്‌ പാര്‍ലമെന്‍റില്‍ പ്രത്യേക പ്രസ്‌താവന നടത്തിയത്‌.

മുംബൈ ആക്രമണം പാക്ക്‌ മണ്ണില്‍, പാക്കിസ്ഥാന്‍റെ അറിവോടെ, പാക്കിസ്ഥാനില്‍ നടന്ന ഗൂഡാലോചനയുടെ ഫലമാണ്‌. നാലു തവണ ആവശ്യപ്പെട്ടിട്ടാണ്‌ പാക്കിസ്ഥാന്‍ മറുപടി നല്‍കിയത്‌. ആക്രമണത്തില്‍ പങ്കുണ്ടെന്ന്‌ പാകിസ്ഥാന്‍ പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്‌.മുംബൈ ആക്രമണത്തിനു ഗൂഡാലോചന നടത്തിയ എല്ലാ തീവ്രവാദികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതു വരെ ഇന്ത്യയ്ക്കു വിശ്രമമുണ്ടാവില്ലെന്നും പ്രണാബ്‌ പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റയില്‍‌വെ നിരക്കില്‍ 2 ശതമാനം കുറവ്
റയില്‍‌വെയ്ക്ക് 90,000 കോടി നീക്കിയിരുപ്പ്
നിതാരി: ആദ്യ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
ഇടക്കാല റയില്‍ ബഡ്ജറ്റ് ഇന്ന്
പ്രതിരോധനടപടി എടുക്കണം
മുംബൈ: പ്രണാബ് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തും