ആണവായുധ ശേഷിയുള്ള ബ്രഹ്മോസ് മിസൈലിന്‍റെ പരീക്ഷണത്തില്‍ താല്‍ക്കാലിക തടസ്സം നേരിട്ടു എന്ന് ഇന്ത്യന്‍ ഗവേഷണ വികസന വകുപ്പ് (ഡിആര്‍ഡിഒ) ബുധനാഴ്ച വെളിപ്പെടുത്തി. ചൊവ്വാഴ്ച നടന്ന പരീക്ഷണം വിജയകരമായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
രാജ്സഥാനിലെ പൊഖ്രാന്‍ മരുഭൂമിയില്‍ ചൊവ്വാഴ്ച നടന്ന പരീക്ഷണത്തില്‍ മിസൈലിന്‍റെ അവസാന ഘട്ടങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചില്ല. മിസൈല്‍ ലക്‍ഷ്യത്തില്‍ പതിച്ചില്ല എന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
ആണവായുധ ശേഷിയുള്ള മിസൈല്‍ സൈന്യത്തിന് കൈമാറുന്നതിന്‍റെ ഭാഗമായായിരുന്നു പരീക്ഷണം. പിഴവിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
290 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലിന് ശബ്ദത്തെക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. റഷ്യയുടെയും ഇന്ത്യയുടെയും സംയുക്ത സംരഭമാണ് ബ്രഹ്മോസ്.
|