പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല: ബിജെപി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല: ബിജെപി
PTI
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എല്‍ കെ അദ്വാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് ഭീഷണിയാണെന്ന വീക്ഷണം തെറ്റാണെന്ന് ബിജെപി. മോഡി അദ്വാനിക്കു പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജയ്‌റ്റ്‌ലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അനില്‍ അംബാനിക്കോ സുനില്‍ മിത്തലിനോ ആരെ വേണമെങ്കിലും പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാന്‍ തക്കവണ്ണം ബാലിശമല്ല രാഷ്ട്രീയം. മോഡിയെ പോലെ അദ്വാനിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഒരാള്‍ പ്രധാനമന്ത്രിപദത്തിന് ഭീഷണിയാണെന്ന് പറയുന്നത് വൈരുധ്യമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

അദ്വാനിയും മോഡിയെ ഏറ്റവും കൂടുതല്‍ ഉയര്‍ത്തികാട്ടുന്ന വ്യക്തിയാണ്. എല്ലാ അവസരത്തിലും ബിജെപിയുടെ വികസനത്തിന്‍റെ ഉദാഹരണമായി അദ്വാനി ഉയര്‍ത്തിക്കാട്ടുന്നത് മോഡിയെ ആണ്, ബിജെപി ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

ഇരു നേതാക്കളെയും വ്യക്തിപരമായി അടുത്തറിയാം. എന്‍ഡി‌എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്വാനിയെ തെരഞ്ഞെടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ മോഡി ആഗ്രഹിക്കില്ല എന്നും അദ്വാനിയെ പിന്തുണയ്ക്കും എന്നും ജയ്‌റ്റ്‌ലി പറഞ്ഞു.

മോഡിയെ പോലെയുള്ളവരാണ് അടുത്ത പ്രധാനമന്ത്രിയാവേണ്ടത് എന്ന് വ്യവസായ പ്രമുഖരായ അനില്‍ അംബാനിയും സുനില്‍ മിത്തലും അഭിപ്രായപ്പെട്ടതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജയ്‌റ്റ്ലി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മത്സരിക്കുമെന്ന് ‘മുന്നാഭായി’
മുംബൈ: കുറ്റക്കാരെ ഇന്ത്യയില്‍ വിചാരണ ചെയ്യണം
രാജുവിന്‍റെ കസ്റ്റഡി കാലാവധി നീട്ടി
മുംബൈ ശ്വാനന്‍‌മാര്‍ക്ക് വേണ്ടി പമേല
ഏഴ് മിനിറ്റ്, സ്ത്രീ മരണം ഒന്ന് !
റിസ്‌വാനുര്‍:ടോഡി സഹോദരന്മാര്‍ക്ക് ജാമ്യം