പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പാക് നടപടി സംശയകരം: പ്രണാബ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക് നടപടി സംശയകരം: പ്രണാബ്
PTI
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള തെളിവുകള്‍ ‘വിവരങ്ങള്‍ ’ മാത്രമാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയുടെ പ്രസ്താവന ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. ഇത് പാകിസ്ഥാന്‍റെ നടപടിയെ കുറിച്ച് ഇന്ത്യയുടെ സംശയം വര്‍ദ്ധിപ്പിക്കുന്നു എന്നും പ്രണാബ് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ ‘വിവരങ്ങള്‍’ മാത്രമാണെന്ന പ്രസ്താവന പാകിസ്ഥാന്‍ പ്രശ്നത്തെ ഗൌരവതരമായി കാണുന്നില്ല എന്ന ഇന്ത്യയുടെ സംശയം വര്‍ദ്ധിപ്പിക്കുന്നു. പ്രശ്നത്തില്‍ രാജ്യം ഇതുവരെയായും ഒരു നടപടിയും എടുത്തിട്ടില്ല എന്നും ഇത് വ്യക്തമാക്കുന്നു, പ്രണാബ് മുഖര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജനുവരി അഞ്ചിന് ഇന്ത്യ കൈമാറിയത് വെറും വിവരങ്ങള്‍ മാത്രമാണെന്നും മറിച്ച് തെളിവുകളല്ല എന്നും പറഞ്ഞത്. ഭീകരര്‍ പാകിസ്ഥാനിലേക്ക് നടത്തിയ സാറ്റലൈറ്റ് ഫോണ്‍ സംഭാഷണ ശകലങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളായിരുന്നു ഇന്ത്യ കൈമാറിയിരുന്നത്.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യയുമായി ചേര്‍ന്ന് ഒരു സംയുക്ത അന്വേഷണത്തിന് തയ്യാറെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു എങ്കിലും അതിനുള്ള മറുപടി ലഭിച്ചിട്ടില്ല . സ്വന്തം നിലയിലുള്ള അന്വേഷണം നടത്തുകയാണെന്നും യഥാസമയത്ത് അന്വേഷണ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കുമെന്നും എന്നും ഗീലാനി പറഞ്ഞിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രിയയ്ക്കെതിരെ അമര്‍സിംഗ്
ഹിസ്ബുള്‍ സ്ഥാപകനെ അറസ്റ്റ് ചെയ്തു
യുദ്ധത്തിന് തയ്യാറെന്ന് കരസേനാധിപന്‍
തീരുമാനത്തില്‍ പ്രിയക്ക് അതൃപ്തി
മോഡി പ്രധാനമന്ത്രിയാവണമെന്ന് വ്യാപാരികള്‍
ഐ‌എസ്‌ഐ പരിശീലനം സ്ത്രീകള്‍ക്കും