പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അക്ഷയ് നികുതിയുടെയും താരം !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അക്ഷയ് നികുതിയുടെയും താരം !
IFM
ആക്ഷന്‍ താരം അക്ഷയ് കുമാര്‍ വന്‍ തുക നികുതിയടയ്ക്കുന്ന ബോളിവുഡ് താരങ്ങളില്‍ ഒന്നാമനാ‍യി. 19 കോടി രൂപയാണ് അക്കി നികുതിയടച്ചത്. ഇക്കാര്യത്തില്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിനെയും അക്ഷയ് കടത്തിവെട്ടി.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ 15 കോടി രൂപയാണ് വരുമാന നികുതിയായി അടച്ചത്. 8 കോടി രൂപ നികുതിയടച്ച ഹൃത്വിക് റോഷനാണ് നികുതിയടവില്‍ മൂന്നാമന്‍. അമീര്‍ഖാന്‍ 7 കോടി രൂപ അടച്ച് നാലാമനുമായി.

അക്ഷയ്‌യുടെ അടുത്ത കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകള്‍ കൊണ്ട് ബോളിവുഡിലെ ഹിറ്റ് മേക്കര്‍ എന്ന ഖ്യാതി അക്ഷയ് നേടിയെടുത്ത് കഴിഞ്ഞു. ‘ഹേയ് ബേബി’, ‘ഭൂല്‍ ഭൂലയ്യ’, ‘വെല്‍ക്കം’ എന്നിങ്ങനെയുള്ള ചിത്രങ്ങളും ഏറ്റവും പുതുതായിറങ്ങിയ സിങ് ഇസ് കിങും മികച്ച വരുമാനമാണ് അക്ഷയ് കുമാറിന് നേടി കൊടുത്തത്.

അക്ഷയ് കുമാറിന്‍റെ ചാന്ദിനി ചൌക്ക് ടു ചൈന എന്ന ചിത്രത്തിലും ആരാധകര്‍ വമ്പന്‍ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. ‘ഓം ശാ‍ന്തി ഓം’ എന്ന ഷാരൂഖ് ചിത്രത്തിലൂടെ പ്രശസ്തയായ ദീപിക പദുക്കോണാണ് ഈ ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായിക.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രണ്ടിടത്ത് ലോറി സമരം നിര്‍ത്തി
സത്യത്തിന് മൂന്നംഗ ഡയറക്ടര്‍ ബോര്‍ഡ്
ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ക്കെതിരെ ചിദംബരം
ലോറിയുടമകള്‍ക്ക് നേരെ നടപടി
പിന്തുണ പിന്‍‌വലിക്കില്ല: മുലായം
ഡിലൈറ്റിലെ ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതര്‍