തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിലെ 3000 അംഗങ്ങളെ വോട്ടെടുപ്പ് നടക്കുന്നയിടങ്ങളില്‍ വിന്യസിച്ചിട്ടിട്ടുണ്ട്.
വോട്ടെടുപ്പ് സമാധാനപരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. 1.55ലക്ഷം വോട്ടറന്മാര്‍ക്കാണ് തിരുമംഗലം മണ്ഡലത്തില്‍ വോട്ടവകാശമുള്ളത്.
ഡിഎംകെയുടെ ലതാ അതിയാമന്‍, എഐഡിഎംകെയുടെ മുത്തുരാമലിംഗം വിജയകാന്തിന്‍റെ ഡിഎംഡികെയുടെ ധനപാണ്ഡ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ശക്തമായ ത്രികോണ മത്സരമാണ് തിരുമംഗലത്ത് നടക്കുന്നത്.
|