പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > രാജുവിനെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജുവിനെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദം
സത്യം കമ്പ്യൂട്ടേഴ്സിന്‍റെ മുന്‍ തലവന്‍ രാമലിംഗ രാജുവിനെ അറസ്റ്റ് ചെയ്യാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമേറുന്നു.

പൊലീസ് സ്വന്തം നിലയില്‍ രാജുവിനെതിരെ ഹൈദരാബാദില്‍ കേസ് ഫയല്‍ ചെയ്യും എന്നും ഇന്നുതന്നെ അറസ്റ്റ് നടക്കുമെന്നും സൂചനയുണ്ട്. രാജുവിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന അന്തിമ തീരുമാനം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി രാജശേഖര റഡ്ഡിയുടേതായിരിക്കും.

സത്യം കമ്പ്യൂട്ടേഴ്സിലെ അഴിമതിക്കഥകള്‍ പുറത്ത് വന്നതോടെ രാജു വിദേശത്തേക്ക് കടന്നതായി ചില ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. എന്നാല്‍, രാജു ഹൈദരാബാദില്‍ തന്നെയുണ്ട് എന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പിന്നീട് വെളിപ്പെടുത്തി.

രാജുവിനെതിരെ രണ്ട് അമേരിക്കന്‍ കമ്പനികള്‍ കഴിഞ്ഞ ദിവസം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കാം.

ഇന്ത്യയില്‍ 10 വര്‍ഷം തടവും 25 കോടി രൂപ പിഴയുമാണ് രാജുവിന് കിട്ടാവുന്ന പരമാവധി ശിക്ഷ.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൈന്യം പൂഞ്ചിലെ നടപടി ഉപേക്ഷിച്ചു
പമ്പുകളുടെ പ്രവര്‍ത്തനം നിലച്ചു
രാഹുല്‍ പ്രധാ‍നമന്ത്രിപദത്തില്‍ എത്തും: പ്രണാബ്
രാജു എങ്ങും പോയിട്ടില്ല: അഭിഭാഷകന്‍
‘മുന്നാഭായ്’ ഇനി രാഷ്ട്രീയക്കളത്തിലേക്ക്
രാജു ഒളിവില്‍ പോയെന്ന് സംശയം