പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സൈന്യം പൂഞ്ചിലെ നടപടി ഉപേക്ഷിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൈന്യം പൂഞ്ചിലെ നടപടി ഉപേക്ഷിച്ചു
പൂഞ്ചിലെ മെന്ദര്‍ വനത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഭീകരര്‍ക്കെതിരെ നടത്തിവന്ന സൈനിക നടപടി വ്യാഴാഴ്ച രാത്രിയോടെ ഉപേക്ഷിച്ചു. വിപരീത കാലാവസ്ഥയുടെ മറപറ്റി ഭീകരര്‍ വനപ്രദേശത്തു നിന്ന് രക്ഷപെട്ടിരിക്കും എന്ന നിഗമനത്തെ തുടര്‍ന്നാണ് സൈനിക നടപടി ഉപേക്ഷിച്ചത്.

വ്യാഴാഴ്ച സൈനികര്‍ നടത്തിയ തെരച്ചിലില്‍ ഭീകരരുടെ ഭാഗത്ത് നിന്ന് ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടായില്ല എങ്കിലും സൈന്യം രാത്രി വൈകുവോളം നടപടി തുടര്‍ന്നിരുന്നു.

വനത്തിലെ ഗുഹകളില്‍ ഒളിച്ച് കഴിഞ്ഞായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയിരുന്നത്. സൈന്യം മൂന്ന് ഗുഹകള്‍ തകര്‍ത്തിരുന്നു. രണ്ട് വാതിലുകളുള്ള ഗുഹകളിലാണ് ഭീകരര്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് ആയുധങ്ങളും ഭക്‍ഷ്യ എണ്ണ, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയവയും സൈന്യം കണ്ടെടുത്തിരുന്നു.

ഭീകരര്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെയും ജവാനെയും വധിച്ചതിനെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓഫീസറുടെ പക്കല്‍ ഉണ്ടായിരുന്ന തോക്ക് ഭീകരര്‍ തട്ടിയെടുത്തിരുന്നു.ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് ഭീകരരും കൊല്ലപ്പെട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാഹുല്‍ പ്രധാ‍നമന്ത്രിപദത്തില്‍ എത്തും: പ്രണാബ്
രാജു എങ്ങും പോയിട്ടില്ല: അഭിഭാഷകന്‍
‘മുന്നാഭായ്’ ഇനി രാഷ്ട്രീയക്കളത്തിലേക്ക്
രാജു ഒളിവില്‍ പോയെന്ന് സംശയം
സോറന്‍ അടിയറവു പറഞ്ഞു
എട്ട് വയസ്സുള്ള ഇന്ത്യന്‍ ലക്ചര്‍