പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > രാഹുല്‍ പ്രധാ‍നമന്ത്രിപദത്തില്‍ എത്തും: പ്രണാബ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാഹുല്‍ പ്രധാ‍നമന്ത്രിപദത്തില്‍ എത്തും: പ്രണാബ്
PTI
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്താന്‍ കൂടുതല്‍ കാക്കേണ്ടതില്ല എന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. വ്യാഴാഴ്ച പ്രവാസി ഭാരത് ദിവസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ് പ്രണാബ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

“രാഹുല്‍ ഗാന്ധി സ്വന്തം പിതാവിന്‍റെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല.” രാജീവ് നാല്‍പ്പതാം വയസ്സില്‍ പ്രധാനമന്ത്രിപദത്തില്‍ എത്തിച്ചേര്‍ന്നു എന്നും പ്രണാബ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ള യുവ നേതാക്കളെ കുറിച്ചും പ്രണാബ് പരാമര്‍ശിക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത്തരത്തില്‍ ഒരുപരാമര്‍ശം നടത്തിയത് ഗൌരവപൂര്‍വം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

മന്‍‌മോഹന്‍ സിംഗില്‍ നിന്നും രാഹുല്‍ ഗാന്ധി അധികാരം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം മനുഷ്യ വിഭവശേഷി മന്ത്രി അര്‍ജ്ജുന്‍സിംഗ് പ്രസ്താവന നടത്തിയതിനെ കോണ്‍ഗ്രസ് നേതൃത്വം തിരുത്തിയിരുന്നു. എന്നാല്‍, ഇത്തവണ പാര്‍ട്ടിയുടെ വക്താക്കള്‍ ആരും തന്നെ പ്രണാബിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിട്ടില്ല.

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് എണ്‍പത് വയസ്സുണ്ടെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പരിഹാസ രൂപേണ ചൂണ്ടിക്കാണിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുവാക്കളെ അനുകൂലിച്ചു കൊണ്ടുള്ള പാര്‍ട്ടി പ്രസ്താവനകളും രാഹുല്‍ പ്രധാനമന്ത്രിപദത്തില്‍ എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല എന്ന സൂചനയാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാജു എങ്ങും പോയിട്ടില്ല: അഭിഭാഷകന്‍
‘മുന്നാഭായ്’ ഇനി രാഷ്ട്രീയക്കളത്തിലേക്ക്
രാജു ഒളിവില്‍ പോയെന്ന് സംശയം
സോറന്‍ അടിയറവു പറഞ്ഞു
എട്ട് വയസ്സുള്ള ഇന്ത്യന്‍ ലക്ചര്‍
പാക് മലക്കം മറിയുന്നു: പ്രണാബ്