ബോളിവുഡിലെ ‘മുന്നാഭായ്’ ഇനി രാഷ്ട്രീയക്കളത്തിലേക്ക്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സഞ്ജയ്ദത്ത് ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ നിന്ന് മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ദത്തിനെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചില്ല എങ്കില്‍ പാര്‍ട്ടി അദ്ദേഹത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനേയോ സുപ്രീം കോടതിയേയോ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി അമര്‍ സിംഗ് പറഞ്ഞു. 1993ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് കോടതി വിചാരണ നേരിടുന്നത്.മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായതിനാല്‍ കടുത്ത മത്സരമായിരിക്കും ലക്നൌവില്‍ സഞ്ജയിനെ കത്തിരിക്കുന്നത്. സഞ്ജയ് ദത്തിന്‍റെ സഹോദരി പ്രിയാ ദത്ത് നിലവില്‍ മുംബൈയില്‍ നിന്നുള്ള ലോക്സഭാ അംഗമാണ്. സഞ്ജയിനെക്കൂടാതെ ബോളിവുഡ് താരം മനോജ് തിവാരിയും ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് എസ്പി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ദെവാരിയ സീറ്റിലും അദ്ദേഹത്തിന്‍റെ മകന്‍ അഖിലേഷ് യാദവ് കണൌജ്, ഫിറോസാബാദ് സീറ്റുകളിലും മത്സരിക്കും. |