തമര്‍ നിയമസഭാമണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ പരാജയപ്പെട്ടു. ഇതോടെ, സോറന് മുഖ്യമന്ത്രിപദം രാജി വയ്ക്കേണ്ടി വരും.ഝാര്‍ഖണ്ഡ് പാര്‍ട്ടിയിലെ ഗോപാല്‍ കൃഷ്ണ പതാറാണ് സോറനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കിയത്. 9000 വോട്ടുകള്‍ക്കാണ് സോറന്‍ അടിയറവ് പറഞ്ഞത്. ആദ്യ റൌണ്ടുകളില്‍ തന്നെ സോറന്‍ പിന്നിലായിരുന്നു.2008 ഓഗസ്റ്റ് 27 ന് ആണ് ഷിബു സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റ് ആറ് മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ അംഗമാവേണ്ടതുണ്ട്.ജനുവരി മൂന്നിനായിരുന്നു ഝാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണിയത് ജനുവരി എട്ടിനും. കഴിഞ്ഞ ജൂലൈ ഒമ്പതിന് ജനതാദള്‍ (യു)സാമാജികനായിരുന്ന രമേഷ് സിംഗ് മുണ്ഡ മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്ന സീറ്റിലേക്കാണ് സോറന്‍ മത്സരിച്ചത്. |