പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > എട്ട് വയസ്സുള്ള ഇന്ത്യന്‍ ലക്ചര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എട്ട് വയസ്സുള്ള ഇന്ത്യന്‍ ലക്ചര്‍
കമ്പ്യൂട്ടര്‍ നിര്‍മ്മിത അനിമേറ്റഡ് ഫിലിമുകളെക്കുറിച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്ന എട്ട് വയസ്സുകാരന്‍ ഗിന്നസ്ബുക്കിലേക്ക്. ഡെറാഡൂണ്‍ കോളേജ് ഓഫ് ഇന്‍ററാക്ടീവ് ആര്‍ട്സിലാണ് അമാന്‍ റഹ്‌മാന്‍ എന്ന ഇന്ത്യന്‍ ബാലന്‍ ക്ലാസെടുക്കുന്നത്.

മൂന്നാമത്തെ വയസ്സിലാണ് അമാന്‍റെ കഴിവിനെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യപ്പെടുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. തന്‍റെ ജ്യേഷ്ഠന്‍റെ കമ്പ്യൂട്ടറില്‍ നോക്കിയാണ് അമാന്‍ എല്ലാം പഠൊച്ചെടുത്തതെന്നും അവര്‍ പറഞ്ഞു. മൂന്നര വയസ്സുള്ളപ്പോള്‍ തന്നെ നൃത്തം ചെയ്യുന്ന അക്ഷരങ്ങളുപയോഗിച്ച് അമാന്‍ ഒരു ഫിലിം നിര്‍മ്മിച്ചതായും രക്ഷിതാക്കള്‍ പറഞ്ഞു.

തുടര്‍ന്നാണ് അവനെ ഡെറാഡൂണ്‍ കോളേജില്‍ ചേര്‍ക്കുന്നത്. കോളേജ് അധികാരികള്‍ ആദ്യം പരിഹസിച്ചെങ്കിലും അമാന്‍റെ കഴിവ് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അവിടെ ചേര്‍ക്കുകയായിരുന്നു. പതിനെട്ടോളം സോഫ്റ്റ്വെയറുകള്‍ അമാന് ഉപയോഗിക്കാനറിയാം. സാധാരണ വിദ്യാര്‍ത്ഥികള്‍ 15 മാസമെങ്കിലും എടുക്കുന്ന അനിമേഷന്‍ കോഴ്സ് അമാന്‍ മൂന്ന് മാസം കൊണ്ടാണ് പഠിച്ചെടുത്തത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാക് മലക്കം മറിയുന്നു: പ്രണാബ്
മുംബൈ: ഇന്ത്യയ്ക്ക് എഫ്ബിഐ പിന്തുണ
പ്രതീക്ഷ ഏഴുശതമാനം വളര്‍ച്ച
ബൌച്ചര്‍ ഇന്ന് എത്തും
ബിജെപിയില്‍ പ്രധാനമന്ത്രിയാവാന്‍ തിരക്ക്: കോണ്‍.
പാക് വാദം അംഗീകരിക്കാനാവില്ല: പ്രണാബ്