പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പാക് മലക്കം മറിയുന്നു: പ്രണാബ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക് മലക്കം മറിയുന്നു: പ്രണാബ്
PTI
മുംബൈ ഭീകരാക്രമണ വിഷയത്തില്‍ പാകിസ്ഥാന്‍ മലക്കം മറിയുന്നു എന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സത്യമെന്ന് തെളിഞ്ഞതായും മന്ത്രി പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ അജ്മല്‍ അമിന്‍ കസാബ് എന്ന ഭീകരന്‍ സ്വന്തം പൌരനാണെന്ന് പാകിസ്ഥാന്‍ അംഗീകരിച്ച ശേഷം അതെ കുറിച്ച് ഒരു അഭിമുഖത്തിനിടെ പ്രതികരിക്കുകയായിരുന്നു പ്രണാബ്.

കസാബ് എല്ലാ വിവരങ്ങളും വെളിപ്പെടുത്തിക്കഴിഞ്ഞു. സ്വദേശം, ഭീകരപരിശീലനം നല്‍കിയവര്‍, മുംബൈയിലേക്കുള്ള യാത്രയ്ക്ക് സഹായം ലഭിച്ച ഇടം തുടങ്ങി എല്ലാ വിവരവും അറിഞ്ഞ ശേഷവും പാകിസ്ഥാന്‍ ഇവ നിഷേധിക്കാനായിരുന്നു ശ്രമിച്ചത്. ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസത്തിനു ശേഷവും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാക് വിമുഖത കാട്ടുകയാണെന്നും പ്രണാബ് പറഞ്ഞു.

മുംബൈ ഭീകരാക്രമണ വിഷയത്തില്‍ പാകിസ്ഥാന്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത് എന്നും പ്രണാബ് കുറ്റപ്പെടുത്തി. ഭീകരര്‍ക്കെതിരെ നടപടി എടുക്കുന്നതിരിക്കാന്‍ പാകിസ്ഥാന്‍ നിരാകരണ നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുംബൈ: ഇന്ത്യയ്ക്ക് എഫ്ബിഐ പിന്തുണ
പ്രതീക്ഷ ഏഴുശതമാനം വളര്‍ച്ച
ബൌച്ചര്‍ ഇന്ന് എത്തും
ബിജെപിയില്‍ പ്രധാനമന്ത്രിയാവാന്‍ തിരക്ക്: കോണ്‍.
പാക് വാദം അംഗീകരിക്കാനാവില്ല: പ്രണാബ്
മുംബൈ: സര്‍ക്കാരിനു മേല്‍ എസ്പി സമ്മര്‍ദ്ദം