പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മുംബൈ: ഇന്ത്യയ്ക്ക് എഫ്ബിഐ പിന്തുണ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുംബൈ: ഇന്ത്യയ്ക്ക് എഫ്ബിഐ പിന്തുണ
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്ക് എഫ്‌ബിഐയുടെ പൂര്‍ണ പിന്തുണ. ഭീകരാക്രമണത്തില്‍ ആറ് അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടു എങ്കിലും കുറ്റവാളികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടില്ല എന്നാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയത്.

അമേരിക്കന്‍ നിയമമനുസരിച്ച്, വിദേശ രാജ്യത്ത് വച്ച് ഒരു പൌരന്‍ കൊല്ലപ്പെട്ടാല്‍ അന്വേഷണം നടത്തേണ്ടതും കുറ്റപത്രം നല്‍കേണ്ടതും വിചാരണ ചെയ്യേണ്ടതും പ്രധാന അന്വേഷണ ഏജന്‍സിയായ എഫ്‌ബിഐ ആണ്.

ഇന്ത്യയില്‍ നടന്ന അതീവ ദു:ഖകരമായ സംഗതിയാണിത്. അതിനാല്‍, ഇന്ത്യന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതും തികച്ചും അനുയോജ്യമാണ്. ഇക്കാര്യത്തില്‍, ഇന്ത്യ അന്വേഷണം നടത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്, എഫ്ബി‌ഐയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തില്‍, എല്ലാ സഖ്യക്ഷികളോടുമൊപ്പം ഇന്ത്യയെ അന്വേഷണത്തില്‍ സഹായിക്കും. അമേരിക്കന്‍ പൌരര്‍ കൊല്ലപ്പെട്ടതിന് പ്രത്യേകം കേസെടുക്കില്ല എന്നും എഫ്‌ബിഐ പ്രതിനിധി പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രതീക്ഷ ഏഴുശതമാനം വളര്‍ച്ച
ബൌച്ചര്‍ ഇന്ന് എത്തും
ബിജെപിയില്‍ പ്രധാനമന്ത്രിയാവാന്‍ തിരക്ക്: കോണ്‍.
പാക് വാദം അംഗീകരിക്കാനാവില്ല: പ്രണാബ്
മുംബൈ: സര്‍ക്കാരിനു മേല്‍ എസ്പി സമ്മര്‍ദ്ദം
ആമിറിന്‍റെ 'ഗജിനി' കോടതിയിലേക്ക്