അമേരിക്കന്‍ വിദേശകാര്യ ഉപസെക്രട്ടറി റിച്ചാര്‍ഡ് ബൌച്ചര്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെത്തും. പാകിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞാണ് ബൌച്ചര്‍ ഇന്ത്യയിലെത്തുന്നത്.
ബൌച്ചറും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനുമായി ചര്‍ച്ച നടത്തും. നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള വഴികളെ കുറിച്ചാവും ഇരുവിഭാഗവും ചര്‍ച്ച നടത്തുക.
പാകിസ്ഥാന്‍ മണ്ണുമായി ബന്ധമുള്ളവരാണ് മുംബൈ ആക്രമണം നടത്തിയതെന്ന് ബൌച്ചര്‍ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ സഹായിക്കണമെന്നും ബൌച്ചര്‍ ആവശ്യപ്പെട്ടിരുന്നു.
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ പാകിസ്ഥാന് കൈമാറിയ തെളിവുകള്‍ പര്യാപ്തമല്ല എന്ന് പറഞ്ഞ് രാജ്യം തള്ളിക്കളഞ്ഞിരുന്നു. |