മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ല എന്ന പാകിസ്ഥാന്‍ വാദം അംഗീകരിക്കാനാവില്ല എന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി.പാകിസ്ഥാന്‍ പറയുന്നത് ഒന്നും പ്രവര്‍ത്തിയിലാക്കുന്നത് മറ്റൊന്നുമാണ്. ആദ്യം മുതല്‍ അവര്‍ നിരാകരണത്തിന്‍റെ പാതയാണ് പിന്തുടരുന്നത്, പ്രണാബ് പറഞ്ഞു.പാകിസ്ഥാന്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിക്കുകയും പഠിക്കുകയും വേണം. ഇന്ത്യ കൈമാറിയ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയാല്‍ അവര്‍ക്ക് സംഭത്തെ കുറിച്ചുള്ള അന്വേഷണത്തിന് പ്രധാന തുമ്പുകള്‍ ലഭിക്കും, ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി.പാകിസ്ഥാന്‍ നിരാകരണ പാത സ്വീകരിച്ചതിനാലാണ് ഇന്ത്യ കൈമാറിയ തെളിവുകള്‍ 24 മണിക്കൂറിനുള്ളില്‍ തള്ളിക്കളഞ്ഞത് എന്നും പ്രണാബ് കൂട്ടിച്ചേര്‍ത്തു.ഇന്ത്യ കൈമാറിയ വിവരങ്ങള്‍ സ്വീകരിക്കാത്ത പാക് നിലപാടിനെ വിദേശകാര്യ മന്ത്രാലയം വക്താവ് വിഷ്ണു പ്രകാശും വിമര്‍ശിച്ചു. ഈ നിലയില്‍, പുതിയൊരു ഉന്നതല സംവിധാനം രൂപികരിക്കാനും പാക് ഉന്നതതല സംഘം ഇന്ത്യ സന്ദര്‍ശിക്കാനുമുള്ള നീക്കം പ്രയോജനം ചെയ്യില്ല എന്നും വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. |