പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ആമിറിന്‍റെ 'ഗജിനി' കോടതിയിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആമിറിന്‍റെ 'ഗജിനി' കോടതിയിലേക്ക്
PRO
പകര്‍പ്പവകാശ പ്രശ്നം ഒതുക്കി തീര്‍ത്തു എങ്കിലും ആമിര്‍ ഖാന്‍റെ ‘ഗജിനി’ സിനിമയുടെ കഷ്ടകാലം മാറുന്നില്ല. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയാണ് ഗജിനിയുടെ അണിയറ പ്രവര്‍ത്തകരുടെ ഏറ്റവും പുതിയ തലവേദന.

പ്രതിഭ നൈതാനി എന്ന കോളജ് അധ്യാപികയാണ് “കുട്ടികളുടെ താല്‍‌പര്യ പ്രകാരം” പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിനിടെ ആമിറിന് അപകടം പറ്റിയതുള്‍പ്പെടെ നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഡിസംബറിലാണ് ഗജിനി തിയേറ്ററുകളില്‍ എത്തിയത്.

ഗജിനിയിലെ അക്രമ രംഗങ്ങളാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കാന്‍ കാരണമെന്ന് നൈതാനി പറയുന്നു. ഗജിനിയിലെ അക്രമരംഗങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് ഹര്‍ജിക്കാരി വാദിക്കുന്നത്. ചിത്രത്തില്‍ ആമീര്‍ഖാന്‍ ചെയ്തിട്ടുള്ള പോലെ അഹമ്മദാബാദിലുള്ള ഒരു മൂന്നു വയസ്സുകാരന്‍ ശരീരത്തില്‍ “റിവഞ്ച്” എന്ന് എഴുതിയതും നൈതാനി എടുത്തുകാട്ടുന്നു.

ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ, ടിവി ചാനലുകള്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് ഉള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നൈതാനി ഹര്‍ജി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഇന്ത്യന്‍ ചാനലുകള്‍ക്ക് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മുംബൈ സെന്‍റ് സേവിയേഴ്സ് കോളജ് അധ്യാപികയാണ് നൈതാനി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ധനവില രണ്ടാഴ്ചയ്ക്കകം കുറയ്ക്കും
ഭീകരതയെ ശക്തമായി നേരിടും: ആന്‍റണി
രാജിനെതിരെയുള്ള വാറണ്ട് റദ്ദാക്കി
പൂഞ്ച്: സൈന്യം അന്തിമ ആക്രമണത്തിന്
അജയ്ക്കും പുകവലി വിനയായി !
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചിരഞ്ജീവി