അടുത്ത രണ്ടാഴ്ചക്കകം പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പറഞ്ഞു. പാചക വാതകം സിലിണ്ടറിന് 20 മുതല്‍ 25 രൂപവരെ കുറവ് വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പെട്രോളിനും ഡീസലിനും എത്ര രൂപ വീതം കുറയ്ക്കുമെന്നത് തീരുമാനമായിട്ടില്ല.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്ന് ഡിസംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് രണ്ട് രൂപയും കുറച്ചിരുന്നു. എന്നാല്‍ പാചകവാതകത്തിന്‍റെ വില കുറച്ചിരുന്നില്ല.
ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ട്രക്കുകള്‍ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ തീരുമാനം. |