ഭീകരതയെ നേരിടാന്‍ ഇന്ത്യ എല്ലാ വഴികളും തേടുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി ബുധനാഴ്ച പറഞ്ഞു.നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാന്‍ ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മടി കാട്ടുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരയെ ചെറുക്കാന്‍ എന്തു നടപടിയും സ്വീകരിക്കുമെന്നും ആന്‍റണി പറഞ്ഞു.എന്നാല്‍, എന്തു നടപടിയാണ് സ്വീകരിക്കുക എന്നതിനെ കുറിച്ച് ആന്‍റണി വ്യക്തമാക്കിയില്ല.പാകിസ്ഥാന്‍ മുംബൈ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതില്‍ വിമുഖത കാട്ടുന്നതിനെ കുറിച്ച് ഇന്ത്യന്‍ പക്ഷത്ത് കടുത്ത അതൃപ്തി നിലനില്‍ക്കെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.പാകിസ്ഥാന് ‘യുദ്ധ ജ്വരം’ പിടിപെട്ടിരിക്കുകയാണെന്നും മുംബൈ ആക്രമണത്തിന് പാകിസ്ഥാന്‍റെ ഔദ്യോഗിക ഏജന്‍സികളുടെ സഹായമുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക ഏജന്‍സികള്‍ക്ക് പങ്കില്ല എന്നാണ് പാകിസ്ഥാന്‍റെ നിലപാട്. |