പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പൂഞ്ച്: സൈന്യം അന്തിമ ആക്രമണത്തിന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൂഞ്ച്: സൈന്യം അന്തിമ ആക്രമണത്തിന്
പൂഞ്ചിലെ ഭട്ടി ദറില്‍ കഴിഞ്ഞ ഒരാഴ്ചയായി ഒളിയുദ്ധം നടത്തുന്ന ഭീകരര്‍ക്കെതിരെ അന്തിമ ആക്രമണത്തിന് തയ്യാറായതായി സൈന്യം ബുധനാഴ്ച വെളിപ്പെടുത്തി.

കനത്തമഞ്ഞും പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുമ്പോഴും ഉള്‍വനത്തില്‍ മറഞ്ഞിരിക്കുന്ന ഭീകരര്‍ക്കെതിരെ സൈന്യം അവസാന ഏറ്റുമുട്ടലിന് തയ്യാറായതായി ബ്രിഗേഡിയര്‍ ഗുര്‍ദീപ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു. വനത്തില്‍ ഗുഹകള്‍ക്കുള്ളിലാണ് ഭീകരര്‍ മറഞ്ഞിരിക്കുന്നത്. ഇതിനോടകം ഇത്തരത്തിലുള്ള രണ്ട് ഗുഹകള്‍ സൈന്യം തകര്‍ത്തതായും ഭീകരര്‍ ഉപയോഗിച്ചിരുന്ന റേഡിയോ സെറ്റുകള്‍, ആയുധങ്ങള്‍ എനിവ പിടിച്ചെടുത്തതായും ബ്രിഗേഡിയര്‍ വെളിപ്പെടുത്തി.

മറഞ്ഞിരിക്കുന്ന ഭീകരരുടെ എണ്ണത്തെ കുറിച്ച് വ്യക്തമായ ധാരണയില്ല. എന്നാല്‍, 350 സൈനികര്‍ ഓപ്പറേഷനില്‍ പങ്കെടുക്കുന്നു എന്ന് ഗുര്‍ദീപ് സിംഗ് പറഞ്ഞു.

ഒരാഴ്ച നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും നാല് ഭീകരം കൊലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരുടെ മൃഹദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അജയ്ക്കും പുകവലി വിനയായി !
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചിരഞ്ജീവി
എന്‍‌ഐ‌എ നിയമം പുനപരിശോധിച്ചേക്കും
ഐ‌എസ്‌ആര്‍‌ഒ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും
കസബിനെ കസ്റ്റഡിയില്‍ വിട്ടു
മുബൈ: പാകിന് പങ്കെന്ന് സിംഗ്