മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ മുഹമ്മദ് അജ്മല്‍ അമീര്‍ ഇമാന്‍ എന്ന കസബിനെ ഈ മാസം 19 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കസബിനെ കസ്റ്റഡിയില്‍ വിട്ടത്.
സുരക്ഷാ കാരണങ്ങളാല്‍ കസബിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മുംബൈ ആക്രമണത്തില്‍ കാമ ആശുപത്രിയില്‍ വെടിവെയ്പ് നടത്തിയ കേസിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 കേസുകളാണ് അജ്മലിന്‍റെ പേരിലുള്ളത്.
വെടിവയ്പ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. |