പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മുബൈ: പാകിന് പങ്കെന്ന് സിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുബൈ: പാകിന് പങ്കെന്ന് സിംഗ്
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാ‍കിസ്ഥാന്‍ ആണെന്ന് പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഭീകരതയ്ക്കെതിരെ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണം സംഘടിപ്പിച്ചത് ലഷ്കര്‍ ഇ തൊയ്ബയാണ്. മുംബൈ ആക്രമണത്തിനു ശേഷം പാകിസ്ഥാന്‍ യുദ്ധത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ സജ്ജമാണ്. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയ്ക്കായി ഇന്‍റലിജന്‍സ് സംവിധാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. രാജ്യത്തിന്‍റെ തീരദേശമേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തുകയാണ് അടുത്ത ലക്‍ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം തീവ്രവാദം നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തമന്ത്രി പി ചിദംബരം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഭീകരവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണം. തീവ്രവാദം നേരിടാന്‍ ഇന്‍റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണം. രഹസ്യാന്വേഷണ ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എല്ലാ സ്റ്റേഷനിലും ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എയര്‍ ഹോസ്റ്റസുമാരെ ‘തടി’ ചതിച്ചു
നിലപാട് കര്‍ക്കശമാവുന്നു
കാര്‍ക്കറെയുടെ മരണം ഒഴിവാക്കാമായിരുന്നു
ഒമര്‍ അബ്ദുള്ള സ്ഥാനമേറ്റു
കാശ്മീരില്‍ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്
ബസപകടം: എട്ട് അയ്യപ്പഭക്തര്‍ മരിച്ചു