പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > എയര്‍ ഹോസ്റ്റസുമാരെ ‘തടി’ ചതിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എയര്‍ ഹോസ്റ്റസുമാരെ ‘തടി’ ചതിച്ചു
‘തടി കൂടിയാല്‍ പണി പോകും’, എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസുമാര്‍ക്ക് നല്‍കുന്ന ശക്തമായ താക്കീതാണിത്. താക്കീതിനൊപ്പം അമിത ഭാരമുള്ള 10 എയര്‍ഹോസ്റ്റസുമാരെ കമ്പനി കഴിഞ്ഞ ദിവസം പുറത്താക്കിയത് പ്രശ്നമാവുന്നു.

പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കമ്പനി ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പുറത്താക്കപ്പെട്ട എയര്‍ ഹോസ്റ്റസുമാര്‍ പറയുന്നു. ഇവര്‍ക്ക് മുന്‍‌കൂര്‍ നോട്ടീസ് ലഭിച്ചില്ല എന്നും പരാതിയുണ്ട്.

എന്നാല്‍, കമ്പനിയുടെ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പുറത്താക്കല്‍ എന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ഇവര്‍ക്ക് തടി ഭാരം കുറയ്ക്കാനായി സമയം നല്‍കിയിരുന്നു എന്നും അധികൃതര്‍ വിശദീകരിക്കുന്നു.

വടക്കന്‍ മേഖലയില്‍ ജോലി നോക്കിയിരുന്ന എയര്‍ ഹോസ്റ്റസുമാരാണ് പുറത്തായത്. നിര്‍ദ്ദിഷ്ട ഭാരത്തില്‍ കൂടുതലുള്ള എല്ലാ എയര്‍ ഹോസ്റ്റസുമാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുംബൈ: ഇന്ത്യന്‍ നിലപാട് കര്‍ക്കശമാവുന്നു
കാര്‍ക്കറെയുടെ മരണം ഒഴിവാക്കാമായിരുന്നു
ഒമര്‍ അബ്ദുള്ള സ്ഥാനമേറ്റു
കാശ്മീരില്‍ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്
ബസപകടം: എട്ട് അയ്യപ്പഭക്തര്‍ മരിച്ചു
ഇന്ത്യ തെളിവുകള്‍ കൈമാറി