പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കാര്‍ക്കറെയുടെ മരണം ഒഴിവാക്കാമായിരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാര്‍ക്കറെയുടെ മരണം ഒഴിവാക്കാമായിരുന്നു
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് ചീഫ് ഹേമന്ത് കാര്‍ക്കറെയുടെ മരണം ഒഴിവാക്കാമായിരുന്നതാണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ കവിതാ കാര്‍ക്കറെ. രാജ്യം മുഴുവന്‍ കാര്‍ക്കറെയെ ആദരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ കുടുംബത്തെ സംബന്ധിച്ച് ഇത് ഒരു തീരാനഷ്ടമാണെന്ന് അവര്‍ പറഞ്ഞു.

പൊലീസിന് കൂടുതല്‍ ആയുധങ്ങളും സംഘടനാ ബലവും ഉണ്ടായിരുന്നെങ്കില്‍ തന്‍റെ ഭര്‍ത്താവ് കൊല്ലപ്പെടില്ലായിരുന്നെന്ന് കവിത പറഞ്ഞു. സമൂഹത്തിലെ ദുഷ്ടശക്തികള്‍ക്കെതിരെയാണ് കാര്‍ക്കറെ പോരാടിയത്. അതിനാല്‍ തന്നെ രാഷ്ട്രീയ സംഘടനകളടക്കം പലരുടെയും വിമര്‍ശനം അദ്ദേഹത്തിന് കേള്‍ക്കേണ്ടിവന്നിരുന്നു. എന്നാല്‍ അദ്ദേഹം ശരിയായ ദിശയിലാണ് പോകുന്നതെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.

ഒരു ഇംഗ്ലീഷ് വാ‍ര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു കവിത‍. നവംബര്‍ 26 ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തിലാണ് 1982 ഐ പി എസ് ബാച്ചില്‍ പെട്ട ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടന്നത്. കഴിഞ്ഞ സപ്തംബര്‍ 2 ന് മഹാരാഷ്ട്രയിലെ മാലഗോവിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം കാര്‍ക്കറെയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒമര്‍ അബ്ദുള്ള സ്ഥാനമേറ്റു
കാശ്മീരില്‍ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്
ബസപകടം: എട്ട് അയ്യപ്പഭക്തര്‍ മരിച്ചു
ഇന്ത്യ തെളിവുകള്‍ കൈമാറി
ഒമര്‍ ഇന്ന് സ്ഥാനമേല്‍ക്കും
ഗാസ: ഇന്ത്യ അപലപിച്ചു