പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കാശ്മീരില്‍ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാശ്മീരില്‍ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്
ജമ്മു കാശ്മീരില്‍ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിലുള്ള പോരാട്ടം അഞ്ചാം ദിവസത്തേയ്ക്ക് കടന്നു. വ്യാഴാഴ്ച വൈകീട്ടോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് രാവിലേയും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഭാട്ടിധാര്‍ വനപ്രദേശത്ത് ഒളിവില്‍ കഴിയുന്ന ഭീകരരെ തുരത്താന്‍ സൈന്യം കൂടുതല്‍ റോക്കറ്റുകളും മോട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചു. സംസ്ഥാന പൊലീസും പ്രത്യേക കമാന്‍ഡോ സംഘവും സുരക്ഷാ സേനയുടെ സഹയത്തിനുണ്ട്. കനത്ത മൂടല്‍ മഞ്ഞുണ്ടായിട്ടും പോരാട്ടം തുടരുകയാണ്. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തൊയിബ വിഭാഗത്തില്‍പെട്ട പത്തിലധികം ഭീകരര്‍ പ്രദേശത്തെ ഗുഹകളില്‍ ഒളിച്ച് കഴിയുന്നതാ‍യി സൈന്യത്തിന് സൂചന കിട്ടിയിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഇതുവരെ നാല് ഭീകരവാദികളും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബസപകടം: എട്ട് അയ്യപ്പഭക്തര്‍ മരിച്ചു
ഇന്ത്യ തെളിവുകള്‍ കൈമാറി
ഒമര്‍ ഇന്ന് സ്ഥാനമേല്‍ക്കും
ഗാസ: ഇന്ത്യ അപലപിച്ചു
എഫ് ബി ഐ തെളിവ് കൈമാറി
ചിദംബരം നാളെ മുഖ്യമന്ത്രിമാരെ കാണും